തീരദേശ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം; ഇ ടി മുഹമ്മദ് ബഷീര്‍ എം പി

മലപ്പുറം: കൊവിഡും കടലാക്രമണവും ഒരുമിച്ചു നേരിടുന്നതിന്റെ ഫലമായി തീരപ്രദേശങ്ങളിലുണ്ടായ പട്ടിണിയും മറ്റു കഷ്ടപ്പാടുകളും പരിഹരിക്കുന്നതിന് വേണ്ടി തീരദേശ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി. സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പലയിടത്തും ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. സാമ്പത്തികമായി കാര്യമായ ശേഷിപ്പ് ഇല്ലാത്തവര്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത സ്ഥിതി വന്നിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പലരും മറ്റ് പലരുടേയും വീടുകളില്‍ താമസിക്കേണ്ട അവസ്ഥയും ഉണ്ടായി. സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു പ്രത്യേക പരിഹാര നടപടി ഉടനെ ചെയ്തിട്ടില്ലെങ്കില്‍ തീരദേശം വളരെ വിനാശകരമായ ഒരു സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് ഭയപ്പെടുന്നതായി എം.പി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT