- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ സുരേന്ദ്രന്
സംസ്ഥാന ചീഫ് ജോയിന്റ് പ്രോട്ടോകോള് ഓഫീസറുടെ നടപടികള് ദുരൂഹം

കോഴിക്കോട്: വിദേശയാത്രകളില് രാജ്യദ്രോഹ കേസില് പ്രതിയായ സ്വര്ണക്കള്ളക്കടത്തുകാരി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. സ്വപ്ന ഏതെല്ലാം കാര്യങ്ങളില് വിദേശരാജ്യങ്ങളില് ഇടനിലക്കാരിയായിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോഴിക്കോട് നടന്ന വാര്ത്താസമ്മേളനത്തില് സുരേന്ദ്രന് ആവശ്യപ്പെട്ടു.
സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശയാത്ര നടത്തിയെന്നും അതിനുള്ള എന്ത് അധികാരമാണ് അവര്ക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് സ്വപ്നയ്ക്ക് കൈക്കൂലിയായി ലഭിച്ചത്. കരാറുകാരന് തന്നെ കൈക്കൂലി നല്കിയതായി സമ്മതിക്കുന്നു. മുഖ്യമന്ത്രി ചെയര്മാനായ സര്ക്കാരിന്റെ പ്രോജക്റ്റില് എങ്ങനെയാണ് ഇത്തരം കള്ളക്കടത്തുകാര്ക്ക് കൈക്കൂലി ലഭിക്കുന്നത്?മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണ് ഗള്ഫില് പോയതെന്നാണ് സ്വപ്ന നല്കിയ മൊഴി. അങ്ങനെയാണെങ്കില് കൈക്കൂലി കിട്ടയതും കമ്മീഷന് കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്? ചീഫ് പ്രോട്ടോക്കോള് ഓഫീസര്ക്ക് കസ്റ്റംസും എന്ഐഎയും നോട്ടീസ് അയച്ചതോടെ സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ ഓഫിസില് പങ്കാളിത്തം കൂടുതല് തെളിഞ്ഞുവരികയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
RELATED STORIES
സംസ്ഥാനത്ത് അഞ്ചുദിവസം അതിതീവ്രമഴ ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്
27 July 2025 2:20 AM GMTഹജ്ജ് യാത്രാ നിരക്കുകൾ ഏകീകരിക്കണം: ഡോക്ടർ ഹുസൈൻ സഖാഫി
27 July 2025 2:06 AM GMTസ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ : മുഖ്യമന്ത്രി കലക്ടർമാരുടെ യോഗം വിളിക്കും
27 July 2025 1:46 AM GMTഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ വേണം -മന്ത്രി ...
27 July 2025 1:28 AM GMTഎയ്ഡഡ് സ്കൂളിലു ണ്ടാകുന്ന അപകടങ്ങളുടെ പേരിൽ പ്രഥമാധ്യപകരെ...
27 July 2025 1:17 AM GMTട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു
26 July 2025 6:05 PM GMT