Latest News

കെടി ജലീല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നല്ല സഹയാത്രികന്‍; അത് തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി

വ്യാഖ്യാന തല്‍പരരായ ആളുകള്‍ക്ക് വ്യാഖ്യാനങ്ങള്‍ക്ക് അവസരമൊരുക്കി എന്നത് ശരിയാണ്. അതിന്റെ ഭാഗമായി ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്ന പ്രചരണവും ചിലര്‍ സന്തോഷത്തോടെ നടത്തി

കെടി ജലീല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നല്ല സഹയാത്രികന്‍; അത് തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: കെടി ജലീല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നല്ല സഹയാത്രികനായിട്ട് തന്നെയാണ് നിലനില്‍ക്കുന്നതെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി.

ജലീലിനോടുള്ള വിയോജിപ്പ് നയപരമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വ്യാഖ്യാന തല്‍പരരായ ആള്‍ക്കാര്‍ക്ക് വ്യാഖ്യാനങ്ങള്‍ക്ക് അവസരമൊരുക്കിയെന്നത് ശരിയാണ്. അതിന്റെ ഭാഗമായി ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്ന പ്രചരണവും ചിലര്‍ സന്തോഷത്തോടെ നടത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങളുണ്ടായാല്‍ അത് പരിശോധിക്കാനും നടപടിയെടുക്കാനും ഇവിടെ സഹകരണ വകുപ്പുണ്ട്. ഇഡി വരേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യം ഒരുക്കാന്‍ പാടില്ല. ഇതാണ് ഞാന്‍ പറഞ്ഞത്.

പിന്നീട് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.-താന്‍ ഇഡി വരണമെന്ന് ഉദേശിച്ചിട്ടില്ല. ബാങ്കുമായി ബന്ധപ്പെട്ട് ഒരു കാര്യവും, പരാതിയായി ഇഡിക്ക് മുമ്പാകെ ഉന്നയിച്ചിട്ടില്ല. അതിനിവിടെ സഹകരണവകുപ്പുണ്ട്. അതില്‍ തര്‍ക്കമില്ല. ഉന്നയിച്ചത് ചന്ദ്രികയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നാണ്.

ഇതെല്ലാം വ്യാഖ്യാന തല്‍പരരായ ആള്‍ക്കാര്‍ക്ക് വ്യാഖ്യാപനങ്ങള്‍ക്ക് അവസരമൊരുക്കി എന്നത് ശരിയാണ്. അതിന്റെ ഭാഗമായി ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്ന പ്രചരണവും ചിലര്‍ സന്തോഷത്തോടെ നടത്തി. ജലീല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നല്ല സഹയാത്രികനായിട്ട് തന്നെയാണ് നിലനില്‍ക്കുന്നത്. അത് തുടരുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. സിപിഎമ്മിന് അതിന്റേതായ നിലപാടുണ്ട്. അതിലെ കാര്യങ്ങള്‍ കൃത്യമായി നടത്തി പോകുന്നുണ്ട്. അതിന്റെ ഭാഗമായ ജലീലും കാര്യങ്ങള്‍ നടത്തുന്നുണ്ട്.


Next Story

RELATED STORIES

Share it