പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം; കെടി ജലീലിനെ വിളിച്ച് വരുത്തി മുഖ്യമന്ത്രി
ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍, പാര്‍ട്ടി നിലപാട് മനസ്സില്‍ വയ്ക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: ചന്ദ്രിക ക്രമക്കേടില്‍ ഇഡിയ്ക്ക് മുന്നില്‍ ഇന്ന് ഹജരാകുന്ന കെടി ജലീലിനെ വിളിച്ച് വരുത്തി മുഖ്യമന്ത്രി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കാര്യം ജലീലിന്റെ ശ്രദ്ധയില്‍പെടുത്തിയ മുഖ്യമന്ത്രി, പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രതപാലിക്കണം ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍, പാര്‍ട്ടി നിലപാട് മനസ്സില്‍ വയ്ക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു.
എന്നാല്‍, ചന്ദ്രികയിലെ പ്രശ്‌നത്തിലെ പരാതിക്കാരന്‍ താനല്ല. ആ പരാതി നേരത്തെയുള്ളതാണ്. തനിക്ക് അറിയാവുന്ന തെളിവുകള്‍ ഇഡിക്ക് മുന്നില്‍ വ്യക്തമാക്കുക മാത്രമേ ലക്ഷ്യമുള്ളൂവെന്നും കെടി ജലീല്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് ഇഡി അന്വേഷണം താന്‍ ആവിശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചു.
ഇഡി ഇടപെടല്‍ സംബന്ധിച്ചും അവരുടെ രാഷ്ട്രീയം സംബന്ധിച്ചും മുഖ്യമന്ത്രി ജലീലിനെ ധരിപ്പിച്ചതായാണ് വിവരം.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT