- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിലേത് സങ്കുചിത താല്‍പര്യം; അപലപനീയമായ നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി
ഈ നീക്കം തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സാംസ്‌കാരത്തിനും ജീവിതത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
'ഒരു ഘട്ടത്തില്‍ അവര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ പോര്‍ട്ടുകളുമായി അടുത്ത ബന്ധമാണ് അവര്‍ക്കുള്ളത്. നമ്മുടെ നാട്ടിലെ കോഴിക്കോട്,എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചികില്‍സാര്‍ഥം അവരെത്തുന്നത്. കേരളത്തിലാകെയെടുത്താല്‍ ദ്വീപില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികളെ കാണാന്‍ കഴിയും. എല്ലാത്തരത്തിലും നമ്മുടെ നാടുമായി ഇഴകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് അവര്‍. പരസ്പര സഹകരണത്തിലാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസം, തൊഴില്‍,ചികില്‍സ,വ്യാപാരം എന്നീ മേഖലകളില്‍ അവരുമായി വളരെ ദൃഢമായ ബന്ധമാണ് നമുക്കുള്ളത്.
ഇത് തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന തന്നെയാണ് ശക്തമായ അഭിപ്രായം' -മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















