- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാത്മാഗാന്ധിയുടെ സ്മരണയുയര്‍ത്തി ഒക്ടോബര്‍ 2,3 തീയതികളില്‍ സംസ്ഥാനത്ത് ക്ലീന്‍ ഓഫിസ് ഡ്രൈവ്

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളിലും ക്ലീന്‍ ഓഫിസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കണം. ഗ്രാമസ്വരാജിന്റെ പ്രയോക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പരിപാടി വിജയിപ്പിക്കാന്‍ ഏവരും മുന്നോട്ടുവരണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫിസുകളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യമായതും ജനങ്ങള്‍ക്ക് ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്യണം. മാറാലകള്‍ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫിസിലും ഉണ്ടാവാന്‍ പാടില്ല. ഓഫിസിലുള്ളതുകൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിക്കണം.
ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണികളും ഈ അവസരത്തില്‍ നടത്തണം. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















