Latest News

ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്
X

സുകുമ; ഛത്തിസ്ഗഢില്‍ സിആര്‍പിഎഫ് ജവാന്മാരും നക്‌സലുകളും ഏറ്റുമുട്ടി. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കുണ്ട്. സുകുമ ജില്ലയില്‍ എല്‍സഗുണ്ട കാംപിനുസമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.

പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബസ്തര്‍ ഐജി പി സുന്ദരരാജ് പറഞ്ഞു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

'ഇന്ന് പുലര്‍ച്ചെ സുക്മ ജില്ലയിലെ എല്‍മഗുണ്ട ക്യാമ്പിന് സമീപം നക്‌സലുകളുമായുള്ള വെടിവയ്പ്പില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ജവാന്മാരെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രികളിലേക്ക് മാറ്റും,' സുന്ദര്‍രാജ് പറഞ്ഞു.

Next Story

RELATED STORIES

Share it