Latest News

നടുറോഡില്‍ ജീപ്പ് നിര്‍ത്തി പോലിസ്: ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ യുവാവിന് മര്‍ദനം, നാലു പേര്‍ റിമാന്റില്‍

നടു റോഡില്‍ വാഹനം നിര്‍ത്തി പുകവലിക്കാരനു പിഴയിട്ട പോലിസിനോട് ജീപ്പ് നിര്‍ത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ പ്രദേശവാസിയായ നൗഷാദ് എന്ന യുവാവിന് ആണ് മര്‍ദ്ദനമേറ്റത്.

നടുറോഡില്‍ ജീപ്പ് നിര്‍ത്തി പോലിസ്: ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ യുവാവിന് മര്‍ദനം, നാലു പേര്‍ റിമാന്റില്‍
X

കണ്ണൂര്‍: ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് നടു റോഡില്‍ വാഹനം നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയ വഴി യാത്രക്കാരന് വളപട്ടണം പോലിസിന്റെ മര്‍ദനം. കണ്ണൂര്‍ അലവില്‍ പണ്ണേരിമുക്കിലാണു സംഭവം. നടു റോഡില്‍ വാഹനം നിര്‍ത്തി പുകവലിക്കാരനു പിഴയിട്ട പോലിസിനോട് ജീപ്പ് നിര്‍ത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ പ്രദേശവാസിയായ നൗഷാദ് എന്ന യുവാവിന് ആണ് മര്‍ദ്ദനമേറ്റത്.

നിയമം പഠിപ്പിക്കാന്‍ നീയാരാണെന്നു ചോദിച്ച എസ്‌ഐ യുവാവിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്തു തെറ്റു ചെയ്തിട്ടാണെന്ന് ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാനായി ശ്രമം. നാട്ടുകാര്‍ കൂടുകയും എതിര്‍ക്കുകയും ചെയ്തതോടെ കൂടുതല്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി. ഉന്തിലും തള്ളിലും എസ്‌ഐ നിലത്തുവീണു. ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ സ്‌റ്റേഷനിലെത്തിച്ചു. യുവാവ് പോലിസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു. ജാമ്യമില്ല വകുപ്പ് ചുമത്തി നൗഷാദ്, നവാബ്, മിന്‍ഹാജ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു



Next Story

RELATED STORIES

Share it