ശിലാ ഫലകത്തില്‍ പേരില്ല; ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ തല്ല് (വീഡിയോ)

ലഖ്‌നൗ: പ്രദേശിക റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ പേരില്ലാത്തതിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ തല്ല്. ഉത്തര്‍ പ്രദേശിലെ സന്ത് കബിര്‍ നഗറിലെ ബിജെപി എംപി ശരദ് ത്രിപാദിയും എംഎല്‍എ രാകേഷ് സിങും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രദേശിക റോഡിന്റെ ഉദ്ഘാടന ശിലാ ഫലകത്തില്‍ എന്തുകൊണ്ട് തന്റെ പേരില്ലായെന്ന് ചോദിച്ച് ശരദ് ത്രിപാദി എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന എംഎല്‍എ രാകേഷും എംപിയായ ശരദിനെതിരേ തെറിവിളിച്ചു. തുടര്‍ന്ന് ശരദ് ത്രിപാദി ചെരിപ്പൂരി രാകേഷിനെ അടിക്കുകയായിരുന്നു. രാകേഷും തിരിച്ചും ശരദ് ത്രിപാദിയെ മര്‍ദിച്ചു. അടി കനത്തതോടെ യോഗത്തിനെത്തിയ പോലിസും ജനപ്രതിനിധികളും രണ്ടുപേരെയും പിടിച്ചുമാറ്റിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
#WATCH Sant Kabir Nagar: BJP MP Sharad Tripathi and BJP MLA Rakesh Singh exchange blows after an argument broke out over placement of names on a foundation stone of a project pic.twitter.com/gP5RM8DgId
— ANI UP (@ANINewsUP) March 6, 2019
RELATED STORIES
ഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMT