Latest News

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ റിപോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് നടന്ന തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു.

കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരാണ്. ഡാനിഷ് ഖുര്‍ഷിദ് ഭട്ട്, തന്‍വീര്‍ വാണി, ടൗണ്‍സീഫ് ഭട്ട് എന്നിവരാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു.

തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it