Latest News

സിവില്‍ സര്‍വീസ് പരീക്ഷാഫലം: ആദ്യ നൂറില്‍ ഉള്‍പ്പെട്ട മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവില്‍ സര്‍വീസ് പരീക്ഷാഫലം: ആദ്യ നൂറില്‍ ഉള്‍പ്പെട്ട മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
X

തിരുവനന്തപുരം: സവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നൂറില്‍ ഉള്‍പ്പെട്ട മലയാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ആദ്യ റാങ്കില്‍ പത്തിലേറെ മലയാളികളാണ് ഉള്ളത്. കെ മീരയാണ് പട്ടികയില്‍ ഇടം പിടിച്ചവരില്‍ മുന്നില്‍, ആറാം റാങ്ക്. മിഥുന്‍ പ്രേംരാജ് (12ാം റാങ്ക്), കരീഷ്മ നായര്‍ (14ാം റാങ്ക്), അപര്‍ണ രമേഷ് (35ാം റാങ്ക്) എന്നിങ്ങനെയാണ് മറ്റുള്ളവര്‍.

ആറാം റാങ്ക്കാരിയെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

''സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളില്‍ പത്തിലേറെ മലയാളികള്‍ ഉണ്ടെന്നത് അതീവ സന്തോഷകരമാണ്. കെ. മീര (6ാം റാങ്ക്), മിഥുന്‍ പ്രേംരാജ് (12ാം റാങ്ക്), കരീഷ്മ നായര്‍ (14ാം റാങ്ക്), അപര്‍ണ രമേഷ് (35ാം റാങ്ക്) എന്നിവര്‍ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയം നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നാടിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു''- മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എഴുതി.

Next Story

RELATED STORIES

Share it