Latest News

റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിച്ചില്ല; സിറ്റ് ബാങ്കിന് 4 കോടി പിഴ

റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിച്ചില്ല; സിറ്റ് ബാങ്കിന് 4 കോടി പിഴ
X

ന്യൂഡല്‍ഹി: ഇടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ലംഘിച്ച സിറ്റി ബാങ്കിനെതിരേ റിസര്‍വ് ബാങ്ക് നാല് കോടിയുടെ പിഴ വിധിച്ചു. മാര്‍ച്ച് 2017-18 കാലത്തെ ബാങ്കിങ് ഇടപാടുകള്‍ പരിശോധിച്ചാണ് നടപടി.

1948ലെ ബാങ്കിങ് റഗുലേഷന്‍ ആക്റ്റും കണ്‍വെന്‍ഷന്‍ ഓഫ് സെക്ഷന്‍ 10(ബി)യും ലംഘിച്ചുവെന്നാണ് ആര്‍ബിഐ കണ്ടെത്തിയത്.

ഒരു ഉപഭോക്താവുമായി നടത്തിയ ഇടപാടില്‍ ആര്‍ബിഐ നിര്‍ദേശിച്ചതുപ്രകാരമുള്ള ഡിക്ലറേഷന്‍ എഴുതി വാങ്ങിയില്ലെന്ന് ആര്‍ബിഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പുതുതായി ഒരാള്‍ കറന്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍ അയാള്‍ക്ക് മറ്റ് ബാങ്കുകളില്‍ നിലവിലുള്ള വായ്പാ സൗകര്യം, ക്രിസില്‍ ഡാറ്റ സ്ഥിരീകരിച്ച് മറ്റ് ബാങ്കുകളില്‍ നിന്ന് എന്‍ഒസി വാങ്ങല്‍ തുടങ്ങിയവയെ കുറിച്ചുള്ള ഡിക്ലറേഷനാണ് വാങ്ങേണ്ടിയിരുന്നത്. പരിശോധനയില്‍ ഇത്തരം നിബന്ധനകള്‍ പാലിച്ചില്ലെന്ന് ആര്‍ബിഐ കണ്ടെത്തി. അതേസമയം ബാങ്കിങ് ഇടപാടുകളുടെ സാധുതയല്ല, പരിശോധിച്ചതെന്നും ഇടപാടുകളില്‍ നടപടിക്രമങ്ങള്‍ പാലിച്ചോ എന്നാണ് നോക്കിയതെന്നും ആര്‍ബിഐ വ്യക്തമാക്കി.

മാര്‍ച്ച് 31, 2017-മാര്‍ച്ച് 31, 2018 കാലത്തെ ബാങ്കിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് പരിശോധിച്ചതില്‍ നിന്നാണ് ആര്‍ബിഐ ഇത്തരമൊരു ശിക്ഷയിലേക്ക് നീങ്ങിയത്. പരിശോധനയില്‍ പിഴവുകള്‍ കണ്ടതിനെ തുടര്‍ന്ന് ആര്‍ബിഐ ബാങ്കിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന കൂടിക്കാഴ്ചയില്‍ സിറ്റി ബാങ്ക് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമായി. അതേ തുടര്‍ന്നാണ് 4 കോടി പിഴ വിധിച്ചത്.

ആര്‍ബിഐ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരേ നേരത്തെയും പിഴശിക്ഷ വിധിച്ചിരുന്നു.

ഭാരത് കോപറേറ്റീവ് ബാങ്(മുംബൈ) 60 ലക്ഷം, ടിജെഎസ്ബി സഹകരണ ബാങ്ക 45 ലക്ഷം, നഗര്‍ അര്‍ബന്‍ കോപറേറ്റീവ് ബാങ്ക് അഹമ്മദ്‌നഗര്‍ 40 ലക്ഷം എന്നിങ്ങനെയാണ് അവ.




Next Story

RELATED STORIES

Share it