Latest News

പൗരത്വ പ്രക്ഷോഭം: ആശുപത്രി രേഖകള്‍ പ്രകാരം യുപിയില്‍ മരിച്ചത് 11 പേര്‍, പോലിസ് കണക്കുപ്രകാരം 6 പേരും

യുപിയില്‍ പൗരത്വ പ്രക്ഷോഭം ആരംഭിച്ചിട്ട് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പതിനൊന്നു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

പൗരത്വ പ്രക്ഷോഭം: ആശുപത്രി രേഖകള്‍ പ്രകാരം യുപിയില്‍ മരിച്ചത് 11 പേര്‍, പോലിസ് കണക്കുപ്രകാരം 6 പേരും
X

ലഖ്‌നോ: ആശുപത്രി രേഖകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ പൗരത്വ പ്രക്ഷോഭങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. യുപിയില്‍ പൗരത്വ പ്രക്ഷോഭം ആരംഭിച്ചിട്ട് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പതിനൊന്നു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഈ കണക്കുകള്‍ പോലിസ് അംഗീകരിച്ചിട്ടില്ല. അവരുടെ കണക്കുപ്രകാരം ഇതുവരെ 6 പേരാണ് മരിച്ചിട്ടുള്ളത്.

ഒരാള്‍ പോലും വെടിയേറ്റ് മരിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി, ഒ പി സിങ് പറയുന്നു. തങ്ങള്‍ ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് പോലിസ് അവകാശപ്പെടുന്നത്. വെടിയേറ്റ് മരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് പ്രക്ഷോഭകരുടെ കൈയിലെ തോക്കുകൊണ്ടായിരിക്കുമെന്നും പോലിസ് പറയുന്നു.

മീററ്റ് മെഡിക്കല്‍ കോളജിലെ കണക്കു പ്രകാരം 4 പേര്‍ മരിച്ചിട്ടുണ്ട്. രണ്ട് മരണങ്ങള്‍ ബിഞ്ചോറിലും ഓരോന്ന് വീതം മുസാഫര്‍നഗറിലും ഫിറോസാബാദിലും സംഭാല്‍, കാന്‍പൂരിലും നടന്നു.

ലഖ്‌നോവില്‍ സ്ഥിതികഗതികള്‍ പൊതുവെ ശാന്തമാണ്. സംസ്ഥാനത്താകെ 200 പേര്‍ അറസ്റ്റിലായി. 3305 പേര്‍ നിരോധനാജ്ഞ ലംഘിച്ചതിന് കസ്റ്റഡിയിലാണ്. വഡോദര, ജബല്‍പൂര്‍ തുടങ്ങിയവിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല ജില്ലകളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു.

പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it