പൗരത്വ നിയമ ഭേദഗതി: സമര പ്രഖ്യാപന കണ്‍വെന്‍ഷനും റാലിയും ജനുവരി ഒന്നിന് മറൈന്‍ ഡ്രൈവില്‍; ലക്ഷങ്ങള്‍ പങ്കെടുക്കും
ജനുവരി ഒന്നിന് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്നും ഫോര്‍ഷോര്‍ റോഡില്‍ നിന്നും സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും.

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരപ്രഖ്യാപന കണ്‍വെന്‍ഷനും റാലിയും നടത്താന്‍ എറണാകുളത്ത് ചേര്‍ന്ന വിവിധ മുസ്‌ലിം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. ജനുവരി ഒന്നിന് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്നും ഫോര്‍ഷോര്‍ റോഡില്‍ നിന്നും സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും.
ഇവിടെ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും നേതാക്കളും വിവിധ മത നേതാക്കളും ജനപ്രതിനിധികളും സംസാരിക്കും. ലക്ഷങ്ങള്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ ചെയര്‍മാനും, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ജനറല്‍ കണ്‍വീനറുമായ വിപുലമായ സ്വാഗതസംഘത്തിന് യോഗം രൂപം നല്‍കി.
അഹമ്മദ് കുട്ടി ഹാജി (ട്രഷറര്‍), ടി എം സക്കീര്‍ ഹുസൈന്‍ (കോഓര്‍ഡിനേറ്റര്‍), എ എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി, അലി ദാരിമി, സി എ മൂസ മൗലവി, അബൂബക്കര്‍ ഫാറുഖി, എച്ച് ഇ മുഹമ്മദ് ബാബു സേഠ്, കെ എം കുഞ്ഞുമോന്‍, റിയാസ് അഹമ്മദ് സേഠ്, കെ എം അബ്ദുള്‍ മജീദ്, എം ബി അബ്ദുള്‍ ഖാദര്‍ മൗലവി, ഹസന്‍ ഫൈസി, പി കെ സുലൈമാന്‍ മൗലവി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായിരിക്കും.
എം എം ബഷീര്‍ മദനി, ടി എ മുജീബ് റഹ്മാന്‍, ടി എ ഗഫാര്‍ മൗലവി, ഷിഫാര്‍ മൗലവി, കെ കെ കബീര്‍, വി ഇ അബ്ദുള്‍ ഗഫൂര്‍, എന്‍ കെ ഷംസുദ്ദീന്‍, എം പി ഫൈസല്‍, എ എം പരീത്, മുഹമ്മദ് വെട്ടത്ത്, എന്‍ കെ നാസര്‍, പി കെ അബൂബക്കര്‍, പി കെ എ കരീം എന്നിവരായിരിക്കും വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍. വിവിധ താലൂക്കുകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പി എച്ച് നാസര്‍, പി കെ സുലൈമാന്‍ മൗലവി, സി എ മൂസ മൗലവി എന്നിവരെ ചുമലതലപ്പെടുത്തി.
RELATED STORIES
ടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്‍കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTപുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMT