Latest News

പൗരത്വ നിയമം: ഹരജികള്‍ പരിഗണിക്കാനിരിക്കെ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

ഡല്‍ഹി റാണിഗാര്‍ഡില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

പൗരത്വ നിയമം: ഹരജികള്‍ പരിഗണിക്കാനിരിക്കെ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി ഒരു കൂട്ടം സ്ത്രീകള്‍. ഇന്നലെ രാത്രി 11 മണിയോടെയാണ് സ്ത്രീകള്‍ സുപ്രീം കോടതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഡല്‍ഹി റാണിഗാര്‍ഡില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കടുത്തത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ ഇന്ന് പരിഗണിക്കാനിരിക്കവെയാണ് കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് കോടതിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനും ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബെഞ്ചാണ്കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ഹരജികള്‍ പരിഗണിക്കുക.

രാജ്യ വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളും ചില വിദ്യാര്‍ഥി സംഘടനകളും പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 ന് പാര്‍ലമെന്റ് അംഗീകരിച്ച് ജനുവരി 10 ന് വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമം ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നു. മുസ്‌ലിംങ്ങളെ ഒഴിവാക്കിയതിന് വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന ഈ നിയമം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം നടന്ന പ്രതിഷേധങ്ങളില്‍ 26 പേര്‍ മരിച്ചു.

ജനുവരി 14 ന് ഈ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ബിജെപി ഭരിക്കാത്ത മിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കാന്‍ വിസമ്മതിച്ചു, കേരളവും പഞ്ചാബും ഇതിനെതിരേ പ്രമേയങ്ങള്‍ പാസാക്കി. എന്നിരുന്നാലും, നിയമം ഇതിനകം പാര്‍ലമെന്റ് പാസാക്കിയതിനാല്‍ ഇത്തരം പ്രമേയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര മന്ത്രിമാര്‍ പറയുന്നത്.


Next Story

RELATED STORIES

Share it