Latest News

സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ സുമിത് അമര്‍പാല്‍ പന്‍വീര്‍ (29)നെ ആണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്.

പ്രതി മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടെ സഹപ്രവര്‍ത്തകയായിരുന്ന വനിതാ ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിനിടെ ഇയാള്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്ന വിവരം അതിജീവിത അറിയുകയും തുടര്‍ന്ന് ഇയാള്‍ക്കെതിരേ പരാതി നല്‍കുകയുമായിരുന്നു.

മുംബൈ നിര്‍മല്‍ നഗര്‍ പോലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് ഖരാഡെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരുവനന്തപുരത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it