സിനിമാ സെറ്റ് കത്തിനശിച്ച സംഭവം: അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു

X
BSR21 Feb 2021 10:06 AM GMT
കൊച്ചി: കടമറ്റം നമ്പ്യാരുപടിയില്‍ സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചതായി റുറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. പുത്തന്‍ കുരിശ് ഡിവൈഎസ് പി അജയ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണ നടക്കുക. കത്തിപ്പോയ സെറ്റ് പ്രത്യേക പോലിസ് ടീം സന്ദര്‍ശിച്ചു. സ്ഥലത്ത് ശാസ്ത്രിയമായ പരിശോധന നടത്തും. സംഭവസ്ഥലത്ത് പോലിസ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു. യുവ സംവിധായകനായ എല്‍ദോ ജോര്‍ജ് സംവിധാനം ചെയ്യുന്ന മരണ വീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് ശനിയാഴ്ച കത്തിനശിച്ചത്.
Cinema set on fire: Special team was formed to investigate
Next Story