Latest News

ക്രിസ്മസ് തിരക്ക്: കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി

ക്രിസ്മസ് തിരക്ക്: കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി
X

ചെന്നൈ: ക്രിസ്മസ് അവധിക്കാല തിരക്ക് പരിഗണിച്ച് കേരളത്തിനായി രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. കൊച്ചുവേളി- മൈസൂരു, മൈസൂരു- കൊച്ചുവേളി റൂട്ടിലാണ് ട്രെയിനുകള്‍. മൈസൂരു ജങ്ഷന്‍- കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 24, 25 തിയ്യതികളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളി- മൈസൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ 24, 26 തിയ്യതികളിലാണ് സര്‍വീസ് നടത്തുക.

ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. ക്രിസ്മസ്, പുതുവല്‍സര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ നേരത്തെ അനുവദിച്ചിരുന്നു. ദക്ഷിണ റെയില്‍വേ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. എറണാകുളം ജങ്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍- കൊല്ലം, എറണാകുളം ജങ്ഷന്‍- വേളാങ്കണി, എറണാകുളം ജങ്ഷന്‍- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍.

Next Story

RELATED STORIES

Share it