Latest News

പാകിസ്താന് ചൈനീസ് നിര്‍മിത പടക്കപ്പല്‍; നാവിക സേനയുടെ ആക്രമണ ശേഷി ഇരട്ടിയാവും

ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന സ്‌റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പറേഷന്‍ (സിഎസ്എസ്‌സി), ഉന്നത സൈനിക വൃത്തങ്ങള്‍ എന്നിവയെ ഉദ്ധരിച്ച് ചൈനാ ഡെയ്‌ലിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഗൈഡഡ് മിസൈല്‍ സംവിധാനം വഹിക്കാന്‍ ശേഷിയുള്ള ചൈനീസ് നാവിക സേനാ പടക്കപ്പലിന്റെ പതിപ്പാണ് ഷാങ്ഹായിയിലെ ഹുഡോങ്-ഷോങ്ഹുവാ ഷിപ്പ് യാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്നതെന്ന് പത്രം പറയുന്നു.

പാകിസ്താന് ചൈനീസ് നിര്‍മിത പടക്കപ്പല്‍;   നാവിക സേനയുടെ ആക്രമണ ശേഷി ഇരട്ടിയാവും
X
ബെയ്ജിങ്: പാക് നാവികസേനയ്ക്കായി ചൈനയില്‍ അത്യാധുനിക പടക്കപ്പല്‍ ഒരുങ്ങുന്നു. ഈ അത്യാധുനിക പടക്കപ്പല്‍ എത്തുന്നതോടെ പാക് നാവികസേനയുടെ ആക്രമണ ശേഷി ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന സ്‌റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പറേഷന്‍ (സിഎസ്എസ്‌സി), ഉന്നത സൈനിക വൃത്തങ്ങള്‍ എന്നിവയെ ഉദ്ധരിച്ച് ചൈനാ ഡെയ്‌ലിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഗൈഡഡ് മിസൈല്‍ സംവിധാനം വഹിക്കാന്‍ ശേഷിയുള്ള ചൈനീസ് നാവിക സേനാ പടക്കപ്പലിന്റെ പതിപ്പാണ് ഷാങ്ഹായിയിലെ ഹുഡോങ്-ഷോങ്ഹുവാ ഷിപ്പ് യാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്നതെന്ന് പത്രം പറയുന്നു. അതേസമയം, കപ്പല്‍ ഏതു വിഭാഗത്തില്‍പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

അത്യാധുനിക ഡിറ്റക്ഷന്‍, ആയുധ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് കപ്പല്‍. കര, നാവിക, വ്യോമ മാര്‍ഗമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ ഈ കപ്പലിനാവും. അതേസമയം, കപ്പല്‍ 054എ/h വിഭാഗത്തില്‍പെടുന്നതാണെന്ന് പാകിസ്താന്‍ നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.

പാക് നാവിക സേനയിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമാവും ഈ കപ്പല്‍. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ പാക് നാവികസേനയെ ഇതു സജ്ജമാക്കുമെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.




Next Story

RELATED STORIES

Share it