Latest News

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം
X

ന്യൂഡല്‍ഹി: ഒരാഴ്ച മുമ്പ് അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യത്തിന്റെ റിപോര്‍ട്ട്. നിയന്ത്രണരേഖയ്ക്കരികില്‍വച്ചാണ് കണ്ടെത്തിയത്. താമസിയാതെ നാട്ടിലെത്തിക്കുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

'മിരാന്‍ തരോണ്‍ എന്ന കുട്ടിയെ കണ്ടെത്തിയതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. തിരികെയെത്തിക്കുന്നതിനുള്ള ചില നടപടിക്രമങ്ങളുടെ താമസമേയുള്ളൂ'-പ്രതിരോധമന്ത്രാലയം പിആര്‍ഒ പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ സൈന്യം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സഹായം തേടിയിരുന്നു. അരുണാചല്‍ പ്രദേശില്‍ നിന്ന് 17 വയസ്സുള്ള ഇന്ത്യന്‍ പൗരനെ ചൈനയുടെ പീപ്പില്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് സൈനികര്‍ പിടിച്ചൂകൊണ്ടുപോയത്. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതില്‍ ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.

കഴിഞ്ഞവര്‍ഷം അരുണാചലിലെ തന്നെ അപ്പര്‍ സബന്‍സിരി ജില്ലയില്‍ നിന്ന് അഞ്ച് ഇന്ത്യന്‍ പൗരന്മാരെ പിഎല്‍എ തട്ടിക്കൊണ്ടുപോവുകയും ഒരാഴ്ചയ്ക്കു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it