Latest News

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന പുതുതായി മൂന്നു ഗ്രാമങ്ങള്‍ നിര്‍മിക്കുന്നു

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന പുതുതായി മൂന്നു ഗ്രാമങ്ങള്‍ നിര്‍മിക്കുന്നു
X

ന്യൂഡല്‍ഹി: അരുണാചലില്‍ ഇന്ത്യാ ചൈനീസ് അതിര്‍ത്തിയില്‍ ചൈന മൂന്നു ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അരുണാചല്‍ അതിര്‍ത്തിയിലെ ബംലാ പാസില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ഇന്ത്യ-ചൈന-ഭൂട്ടാന്‍ ട്രൈം ജങ്ഷനിലാണ് പുതിയായി മൂന്ന് സെറ്റില്‍മെന്റ് നിര്‍മിക്കുന്നത്. ചൈനയുമായി കടുത്ത അതിര്‍ത്തിത്തര്‍ക്കമുള്ള പ്രദേശമാണ് ഇതെന്നതാണ് പ്രത്യേകത. പുതിയ സെറ്റില്‍മെന്റ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ചൈന ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ബലപ്പെടുത്തുന്നതിനുള്ള നീക്കമായാണ് വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായ ഹാന്‍ ചൈനീസ് തിബറ്റന്‍ വംശജരെയാണ് ഈ ഗ്രാമങ്ങളില്‍ താമസിപ്പിക്കുന്നത്. ഇതുവഴി അതിര്‍ത്തി വഴിയുള്ള ഇടപെടലുകള്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചൈന തങ്ങളുടെ പൗരന്മാരെ തങ്ങളുടെ സൈനിക പദ്ധതിയുടെ ഭാഗമാക്കുകയാണെന്ന് ചൈനീസ് വിഷയങ്ങൡ വിദഗ്ധനായ ഡോ. ബ്രാഹ്‌മ ചെല്ലെനെ പറഞ്ഞു.

ഡോക് ലാം സംഘര്‍ഷം നടന്ന പ്രദേശത്തുനിന്ന് വെറും 7 കിലോമീറ്റര്‍ അകലെ ബര്‍മീസ് അതിര്‍ത്തിയിലാണ് പുതിയ ഗ്രാമത്തിന്റെ പണി നടക്കുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിയിക്കുന്നത്.

Next Story

RELATED STORIES

Share it