Latest News

'ബോംബുകളുടെയെല്ലാം മാതാവിനെ' വികസിപ്പിച്ച് ചൈന

അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനുള്ള മറുപടിയെന്ന നിലയിലാണ്് ചൈന ഈ ബോംബ് വികസിപ്പിച്ചത്. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളതാണിത്.

ബോംബുകളുടെയെല്ലാം മാതാവിനെ  വികസിപ്പിച്ച് ചൈന
X

ബെയ്ജിങ്: മാരക പ്രഹരശേഷിയുള്ള 'ബോംബുകളുടെ മാതാവിനെ' വികസിപ്പിച്ച് ചൈന.അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനുള്ള മറുപടിയെന്ന നിലയിലാണ്് ചൈന ഈ ബോംബ് വികസിപ്പിച്ചത്. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളതാണിത്.യുഎസിന്റെ 'ബോംബുകളുടെയെല്ലാം മാതാവ്' എന്ന വിശേഷണമുള്ള ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന്റെ ഭാരം എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാല്‍ അമേരിക്കന്‍ ബോംബ് വലിയ വിമാനത്തില്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ. അതേ സമയം ചൈനയുടേത് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാവുമെന്ന പ്രത്യേകത കൂടിയുണ്ട്. എച്ച്6കെ ബോംബര്‍ വിമാനത്തില്‍ നിന്ന് വിക്ഷേപിച്ച ബോംബ് അത്യുഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന പ്രമോഷണല്‍ വീഡിയോ നൊറിന്‍കോ ഡിസംബര്‍ അവസാനം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പൊതുമധ്യത്തില്‍ ബോംബ് പ്രദര്‍ശിപ്പിക്കുന്നത്.




Next Story

RELATED STORIES

Share it