- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തളിര്‍ സ്‌കോളര്‍ഷിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തളിര്‍ സ്‌കോളര്‍ഷിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു. സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികളിലേക്കു 10 കോടിയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. വായന ഒരു പ്രോജക്ടായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. തളിര് സ്‌കോളര്‍ഷിപ്പ് 20212022 ജൂനിയര്‍ വിഭാഗത്തില്‍ ആദില്‍ ടി (കണ്ണൂര്‍ മുഴുപ്പിലങ്ങാട് സൗത്ത് യു.പി സ്‌കൂള്‍ആറാം ക്ലാസ്), ഹൃദി പി നാരായണന്‍ (ആലപ്പു പുന്നപ്ര ഗവ. യു.പി.എസ് ഏഴാം ക്ലാസ്), മാര്‍ത്ത മേരി ചാക്കോ (തിരുവനന്തപുരം തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ്)യും സീനിയര്‍ വിഭാഗത്തില്‍ സിദ്ധാര്‍ത്ഥ് കൃഷ്ണ കെ (പാലക്കാട് ചാലിശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ – പത്താം ക്ലാസ്), അപര്‍ണ്ണ പി.കെ (കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ഒന്‍പതാം ക്ലാസ്), അമല്‍ എ.എം (ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ്) എന്നിവര്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടി.
10,000, 5,000, 3,000 രൂപ വീതമാണ് ആദ്യ മൂന്ന് റാങ്കുകാര്‍ക്കുള്ള സംസ്ഥാനതല സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തൊട്ടാകെ 2500ഓളം പേര്‍ക്കു ജില്ലാതല സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കനറാ ബാങ്കിന്റെ സഹായത്തോടെയാണു തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളര്‍ഷിപ്പ് 2022-2023ന്റെ രജിസ്‌ട്രേഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണന്‍, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍, ഡി.ഇ.ഒ ആര്‍.എസ്. സുരേഷ്ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ എ. വിന്‍സെന്റ്, അഡീഷണല്‍ എച്ച്.എം വി. രാജേഷ് ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഇ.ആര്‍. ഫാമില തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















