Latest News

മുഖ്യമന്ത്രിപദം സച്ചിന്‍ പൈലറ്റിന് കൊടുക്കാനാവില്ല; അശോക് ഗലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറിയേക്കും?

മുഖ്യമന്ത്രിപദം സച്ചിന്‍ പൈലറ്റിന് കൊടുക്കാനാവില്ല; അശോക് ഗലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറിയേക്കും?
X

ന്യൂഡല്‍ഹി: അധ്യക്ഷപദവിയിലേക്കുള്ള മല്‍സരം അശോക് ഗലോട്ടും ശശി തരൂരും തമ്മിലാവുമെന്ന നിരീക്ഷണങ്ങള്‍ക്കുമുകളില്‍ സംശയത്തിന്റെ നിഴല്‍വിരിച്ച് പുതിയ വാര്‍ത്തകള്‍. അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ചാല്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് കൊടുക്കേണ്ടിവരുമെന്ന ഭീതിയാണ് അശോക് ഗലോട്ടിന്റേതെന്നാണ് കരുതുന്നത്.

അശോക് ഗലോട്ട് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് അശോക് ഗലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം അനിച്ഛിതത്വത്തിലാക്കിയത്.

രാജസ്ഥാനില്‍ അശോക് ഗലോട്ട് മുഖ്യമന്ത്രിയായതോടെയാണ് സച്ചിനും തമ്മിലുള്ള അധികാരത്തര്‍ക്കം തുടരുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് പൈലറ്റിന് അവസരം നല്‍കണമെന്ന ഒരു പക്ഷമുണ്ടെങ്കിലും പലരും അത് അംഗീകരിക്കുന്നില്ല. തന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ്, ഗെഹ്‌ലോട്ട് ഈ ആഴ്ച രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി മടങ്ങിവരാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് അശോക് ഗലോട്ടിനെ വിലയിരുത്തുന്നത്.

അശോക് ഗലോട്ട് മല്‍സരരംഗത്തില്ലെങ്കില്‍ ശശി തരൂരിന്റെ സാധ്യതയും മങ്ങും. അശോക് ഗലോട്ടിനു പകരക്കാരനായാണ് തരൂരിനെ കണക്കാക്കുന്നത്. എന്നാല്‍ അതിനു പകരം രാഹുല്‍ നേരിട്ട് മല്‍സരിച്ചാല്‍ ജി 23ന്റെ ഭാഗത്തുനിന്ന് മനീഷ് തിവാരിയെ മല്‍സരിപ്പിക്കാനാണ് ആലോചനയെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it