Latest News

പച്ചക്കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേടെന്ന് ടി. സിദ്ദിഖ്

പച്ചക്കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേടെന്ന് ടി. സിദ്ദിഖ്
X

പയ്യോളി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാവെടുത്താൽ പച്ചക്കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് നാണക്കേടാണന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2010 ന്റെ ആവർത്തനമാവുമെന്നും കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. പയ്യോളി മുൻസിപ്പാലിറ്റി ഇരുപത്തിയഞ്ചാം ഡിവിഷൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവിഷൻ ചെയർമാൻ എ.എച്ച്. അമാനുള്ള അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി മഠത്തിൽ നാണുമാസ്റ്റർ , നിയോജക മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹ്‌മാൻ , മുൻസിപ്പൽ കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ , മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. ബാലകൃഷ്ണൻ , മുസ് ലീം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് സി.പി. സദഖത്തുല്ല, ലത്തീഫ് ചെറക്കോത്ത് , എസ്.കെ. സമീർ , സ്ഥാനാർത്ഥികളായ അൻസില ഷംസു , എ.സി. സുനൈദ് , പി.എം .ഹരിദാസ് , വി.കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു . എസ്.കെ. അലി സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു

Next Story

RELATED STORIES

Share it