Latest News

കൊറോണ കാലത്ത് അധികാരികളെ വിമര്‍ശിച്ചാല്‍ മരിച്ചവര്‍ തിരിച്ചുവരില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിമര്‍ശിച്ച ജഡ്ജിയെ ബെഞ്ചില്‍നിന്ന് നീക്കി

കൊറോണ കാലത്ത് അധികാരികളെ വിമര്‍ശിച്ചാല്‍ മരിച്ചവര്‍ തിരിച്ചുവരില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിമര്‍ശിച്ച ജഡ്ജിയെ ബെഞ്ചില്‍നിന്ന് നീക്കി
X

അഹമ്മദാബാദ്: കൊറോണ വൈറസ് ബാധയുടെ കാലത്ത് ശരിയായി പ്രവര്‍ത്തിക്കാത്തതിന് സംസ്ഥാന അധികാരികളെ വിമര്‍ശിച്ച ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജഡ്ജിയെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്. അധികാരികളെ വിമര്‍ശിച്ചതുകൊണ്ട് മരിച്ചവര്‍ തിരിച്ചുവരില്ലെന്നും കൊവിഡ് 19 മന്ത്രശക്തികൊണ്ടെന്ന പോലെ ഇല്ലാതാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊവിഡ് വ്യാപനത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഡിവിഷന്‍ ബെഞ്ച്് ജഡ്ജിയെ നീക്കം ചെയ്ത ശേഷം വീണ്ടും കേസ് പരിഗണിക്കുന്നതിനിടയിലാണ് മുന്‍ ബെഞ്ചിന്റെ അഭിപ്രായത്തിനെതിരേ പുതിയ ബെഞ്ച് രംഗത്തുവന്നത്.

ജീവന്‍ നഷ്ടപ്പെടുന്ന സമയത്ത് ജനങ്ങള്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ നോക്കുകയില്ലെന്നും ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നതില്‍ കോടതി നീരസം പ്രകടിപ്പിച്ചു. കൂടുതല്‍ വിശാലമായ തലത്തിലാണ് കോടതി അഭിപ്രായം പറയുന്നതെന്നും അത് ദുരുപയോഗിക്കുകയാണെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് ഐ ജെ വോറെയും അടങ്ങുന്ന ബെഞ്ച് കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രി പരാജയപ്പെട്ടതിനെ ചോദ്യം ചെയ്തിരുന്നു. ആശുപത്രിയിലെ അവസ്ഥ ദയനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് ആശുപത്രിയ്ക്കുപുറമെ ആരോഗ്യമന്ത്രി നിധിന്‍ പട്ടേല്‍, ആരോഗ്യകുടുംബക്ഷേമ പിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി തുടങ്ങിയവരെയും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ജസ്റ്റിസ് ഐ ജെ വോറെ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് അധികാരികള്‍ ഒരിക്കല്‍പോലും അഹമ്മദാബാദിലെ സിവില്‍ ആശുപത്രി സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

വിമര്‍ശനം പുറത്തുവന്ന ഉടന്‍ വിമര്‍ശനമുന്നയിച്ച ജസ്റ്റിസ് ഐ ജെ വോറെയെ ചീഫ് ജസ്റ്റിസ് തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള നഗരങ്ങളിലൊന്നാണ് അഹമ്മദാബാദ്.

Next Story

RELATED STORIES

Share it