Latest News

രഥയാത്ര അവസാനിപ്പിച്ചത് 'രാമന്റെ മാതാവ് കൗസല്യയുടെ നഗരത്തില്‍': സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഹൈന്ദവആഘോഷമാക്കി ഛത്തിസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാര്‍

രഥയാത്ര അവസാനിപ്പിച്ചത് രാമന്റെ മാതാവ് കൗസല്യയുടെ നഗരത്തില്‍: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഹൈന്ദവആഘോഷമാക്കി ഛത്തിസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാര്‍
X

റായ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തിസ്ഗഢില്‍ അധികാരമേറ്റതിന്റെ രണ്ടാം വാര്‍ഷിക ദിനം ഹൈന്ദവാഘോഷമാക്കി ഭൂപേഷ് ബാഗേല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ആഘോഷത്തോടനുബന്ധിച്ച് 4 ദിവസത്തെ ബൈക്ക് യാത്ര, രഥയാത്ര എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ യാത്രകളും അവസാനിക്കുന്നത് റായ്പൂരില്‍ ചന്‍ഖൂരി നഗരത്തിലാണ്. രാമന്റെ മാതാവ് കൗസല്യയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് ചന്‍ഖൂരി. കോണ്‍ഗ്രസ് സര്‍ക്കാര്‍ മതപരമായ വിശ്വാസത്തെ അധികാരവും ഹിന്ദു വോട്ടുകളും സംരക്ഷിക്കാന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഡിസംബര്‍ 14ന്, കൊരിയ ജില്ലയിലെ സീതാമര്‍ഹി ഹാര്‍ചൈക്കയില്‍ നിന്നാണ് രഥയാത്രയും ബൈക്ക് റാലിയും ആരംഭിച്ചത്. സംസ്ഥാനത്തുടനീളം 1,575 കിലോമീറ്ററാണ് രഥയാത്ര പിന്നിട്ടത്.

''രാമന്‍ തന്റെ കൂടുതല്‍ സമയവും ഛത്തീസ്ഗഢിലാണ് ചെലവഴിച്ചത്, അതിനാല്‍ ഞങ്ങള്‍ ആ സ്ഥലങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു ... ഇത് നമ്മുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ്, ലോക ജനത ഇത് അറിയണം,' ബൈക്ക് റാലിയുടെയും രഥയാത്രയുടെയും സമാപനം കുറിച്ചുകൊണ്ടു നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി ബാഗേല്‍ പറഞ്ഞു.

'ഇക്കാലത്ത്, പണവും വോട്ടും ശേഖരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ശ്രീരാമന്റെ പേരുപയോഗിക്കുന്നു. ശ്രീരാമനെക്കുറിച്ച് ആര്‍ക്കും ഞങ്ങളെ പഠിപ്പിക്കാന്‍ കഴിയില്ല, അവന്‍ ദരിദ്രരുടെയും കര്‍ഷകരുടേതുമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ്സുകാര്‍ വോട്ടു കിട്ടാന്‍ രാമനെ പകുത്തെടുക്കുകയാണെന്നും അവരുടെ രാമന്‍ ഞങ്ങളുടെ രാമന്‍ എന്നിങ്ങനെ അവതരിപ്പിക്കുകയാണെന്നും ബിജെപി പ്രസിഡന്റ് വിഷ്മു ദിയോ സായ് പറഞ്ഞു.

രാം വന്‍ ഗമന്‍ ടൂറിസ്റ്റ് സര്‍ക്യൂട്ട് പ്രോജക്റ്റ് എന്ന പേരില്‍ ആഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു തീര്‍ത്ഥാടക ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. സീതാമര്‍ഹിഹര്‍ ചൈക (കൊരിയ), രാംഗഡ് (അംബികാപൂര്‍), ശിവ്രിനാരായണന്‍ (ജഞ്ഗീര്‍-ചമ്പ), തുര്‍ത്തൂരിയ (ബലോഡ ബസാര്‍) ചന്ദ്കുരി (റായ്പൂര്‍), രാജിം (ഗരിബന്ദ്), സിഹാവ-സപ്താരിഷി ആശ്രമം (ധംതാരി), ജഗദല്‍പൂര്‍ (ബസ്തര്‍), രാമരം (സുക്മ) തുടങ്ങിയ ഹൈന്ദവമതപ്രധാനമായ ഒമ്പത് ഇടങ്ങളെ ബന്ധിപ്പക്കുന്നതാണ് രാം വന്‍ ഗമന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി.

ഡിസംബര്‍ 14ലെ പദ്ധതിയും ഈ പ്രദേശങ്ങളെ കൂട്ടിയിണക്കിയാണ് ആസൂത്രണം ചെയ്തത്. ഒമ്പത് പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് ചന്‍ഖൂരി നഗരത്തിലെത്തിക്കുന്നതാണ് ഇതില്‍ ഒരു പദ്ധതി.

എന്നാല്‍ ബസ്തറില്‍ ഉള്‍പ്പെട്ട സുഗമയിലെയും കന്‍കറിലെയും ആദിവാസികള്‍ റാലിക്കെതിരാണ്. രാം വന്‍ ഗമന്‍ പദ്ധതിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ആചാരങ്ങള്‍ക്ക് എതിരാണെന്നാണ് ആദിവാസികളുടെ വാദം.

എന്നാല്‍ എല്ലാ ആരോപണങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. നിലവിലുള്ളവ തന്നെയാണ് തങ്ങള്‍ വികസിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഉപദേശകരിലൊരാളായ വിനോദ് വര്‍മ അവകാശപ്പെട്ടു.

രാമനെ ഒരു രാഷ്ട്രീയബിംബമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it