Latest News

ചാലിയത്ത് സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു

ചാലിയത്ത് സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു
X

ചാലിയം: ചാലിയത്ത് സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു. ചെട്ടിപ്പടി കാവുങ്ങല്‍ വീട്ടില്‍ അപ്പുകുട്ടന്റെ മകന്‍ കെ ജിജേഷ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെ ജിജേഷ് സഞ്ചരിച്ച കെ എല്‍ 65 എല്‍ 566 സ്‌കൂട്ടര്‍ കടലുണ്ടിക്കടവ്- ചാലിയം റോഡില്‍ കടുക്കബസാറിനും കപ്പലങ്ങാടിക്കുമിടയില്‍വെച്ച് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ ജിജേഷിനെ ആദ്യം കോട്ടക്കടവിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Next Story

RELATED STORIES

Share it