ഇപ്പോള്‍ സംതൃപ്തന്‍, മനസ്സിലെ എല്ലാ പ്രയാസവും മാറി; രാഹുലിനെ സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇപ്പോള്‍ പൂര്‍ണ സംതൃപ്തനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതോടെ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി. ഇപ്പോള്‍ പൂര്‍ണ സംതൃപ്തനാണ്. പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും ചില കാര്യങ്ങള്‍ രാഹുലുമായി പങ്കുവച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പില്‍ അപാകതയുണ്ടായതായി രമേശ് രാഹുലിനോട് പറഞ്ഞു.
അതേസമയം, ദേശീയ തലത്തില്‍ ചില ചുമതലകള്‍ നല്‍കാനാണ് എഐസിസി ഉദ്ദേശിക്കുന്നത്. എന്നാല്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്നും രമേശ് പറഞ്ഞു.
അതിനിടെ, പുതിയ സാഹചര്യങ്ങളെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുമായി രാഹുല്‍ ഫോണില്‍ സംസാരിക്കും.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT