Latest News

തീരസുരക്ഷ ഉറപ്പാക്കാതെ ചെല്ലാനം ഹാര്‍ബര്‍ വികസനം നടപ്പാക്കുന്നത് വഞ്ചന: അഡ്വ. പി എ പൗരന്‍

കടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി 21ാം ദിവസമായ ഇന്ന് നടന്ന പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തീരസുരക്ഷ ഉറപ്പാക്കാതെ ചെല്ലാനം ഹാര്‍ബര്‍ വികസനം നടപ്പാക്കുന്നത് വഞ്ചന: അഡ്വ. പി എ പൗരന്‍
X

കൊച്ചി: തീരസുരക്ഷ ഉറപ്പാക്കാതെ ചെല്ലാനം ഹാര്‍ബര്‍ വികസനം നടപ്പാക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പിയുസിഎല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ പൗരന്‍. കടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി 21ാം ദിവസമായ ഇന്ന് നടന്ന പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്ത് ഫിഷിങ് ഹാര്‍ബര്‍ അത്യാവശ്യമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും കടല്‍കയറ്റത്തിന് പരിഹാര നടപടികള്‍ കൈക്കൊള്ളാതെ ഹാര്‍ബര്‍ വികസനം നടപ്പാക്കുന്നത് പാരിസ്ഥിതിക ദുരന്തമായി മാറുമെന്നും അതുകൊണ്ട് കടല്‍കയറ്റ പ്രശ്‌നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പൗരന്‍ പറഞ്ഞു.

കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം കാണാതെ പരിസ്ഥിതി ദുരന്തത്തിന്റെ മറവില്‍ ജനങ്ങളെ കുടിയൊഴിപ്പിച്ച് വന്‍കിട മൂലധന ശക്തികള്‍ക്ക് തീറെഴുതാനുള്ള സര്‍ക്കാരിന്റെ ഗൂഢപദ്ധതിയെ ചെറുക്കണമെന്ന് പൗരന്‍ ആഹ്വാനം ചെയ്തു. പുനരധിവാസമല്ല, തീരസുരക്ഷയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, പി വി വില്‍സണ്‍, കെ പി സേതുനാഥ്, പ്രവീണ്‍ ദാമോദര പ്രഭു, ആന്റോജി, ജോയ് പാവെല്‍, കളത്തുങ്കല്‍, മറിയാമ്മ ജോര്‍ജ്ജ് കുരിശ്ശിങ്കല്‍, തസ്‌നി ബാനു, ബാബു പള്ളിപ്പറമ്പില്‍, വര്‍ഗീസ് കുട്ടി മുണ്ടുപറമ്പില്‍, സി എസ് ജോസഫ്, ഷിജു സംസാരിച്ചു


Next Story

RELATED STORIES

Share it