Latest News

ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
X

വയനാട്: പുല്‍പ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക നാഗര്‍ഹോളെ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ക്യാംപില്‍ ചികില്‍സയിലായിരുന്നു ഈ ആനക്കുട്ടി. കഴിഞ്ഞമാസം 18നാണ് ആനക്കുട്ടി ചേകാടിയില്‍ എത്തിയത്. അധികൃതര്‍ ആനക്കുട്ടിയെ പിടികൂടി വെട്ടത്തൂര്‍ വനത്തില്‍ വിട്ടെങ്കിലും സ്വീകരിക്കാന്‍ ആനക്കൂട്ടം വിസമ്മതിച്ചു. ഇതോടെ ആനക്കുട്ടി കബനി നദി കടന്ന് കര്‍ണാടകത്തിലേക്ക് പോയി. ബൈരക്കുപ്പയിലെത്തിയ ആനക്കുട്ടിക്ക് പരിക്കേറ്റതോടെ നാട്ടുകാര്‍ പിടികൂടി നാഗര്‍ഹോളെയിലെ ആനകള്‍ക്കുള്ള ക്യാംപില്‍ എത്തിക്കുകയായിരുന്നു. അവിടെ ചികില്‍സ നല്‍കുമ്പോഴാണ് മരണം സംഭവിച്ചത്.

Next Story

RELATED STORIES

Share it