വാസ്തുവിദഗ്ധന് ചന്ദ്രശേഖര്‍ ഗുരുജിയെ കൊലപ്പെടുത്തി

ഹുബ്ലി: കര്‍ണാടകയിലെ വാസ്തുവിദഗ്ധനും ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തനുമായ ചന്ദ്രശേഖര്‍ ഗുരുജിയെ അജ്ഞാതര്‍ കൊലപ്പെടുത്തി.

അദ്ദേഹം ഒരു ഹോട്ടലിന്റെ ലോബിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാനെന്ന മട്ടിലെത്തിയ രണ്ട് പേരാണ് കൊലക്കുപിന്നില്‍. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷം ഊര്‍ജിതമാക്കി.
ഹോട്ടല്‍ ജീവനക്കാര്‍ പ്രതികളെ തടയാന്‍ ശ്രമിച്ചെങ്കിലും കത്തിവീശി ഭീഷണി മുഴക്കിയതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എല്ലാം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കഴിഞ്ഞു. അന്വേഷണത്തിനുവേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചു. ബാഗല്‍കോട്ടിലാണ് താമസമെങ്കിലും വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി ഹുബ്ലിയിലെത്തിയതായിരുന്നു.
സരള വാസ്തു എന്ന പരിപാടിയിലൂടെ കന്നഡ പ്രോക്ഷകര്ക്കിടയില് പ്രശസ്തനാണ് ഗുരുജി. ബിസിനസ്സുകാരും രാഷ്ട്രീയക്കാരും സ്വന്തം ഭാവിപ്രവചനത്തിനുവേണ്ടി ഇദ്ദേഹത്തെ കാണുക പതിവാണ്.
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT