Latest News

ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തു

ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ട പ്രതിഷേധ പരിപാടിക്ക് അനുമതിയില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.

ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തു
X

ഹൈദരാബാദ്: പൗരത്വ ഭേദഗതി ബില്ലിനെതിരേയും പൗരത്വ പട്ടികക്കെതിരേയും പ്രതിഷേധിക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹൈദരാബാദില്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ലങ്കര്‍ഹൗസ് പോലിസ് ആണ് അദ്ദേഹത്തെ ആദ്യം കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ട പ്രതിഷേധ പരിപാടിക്ക് അനുമതിയില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.

ചന്ദ്രശേഖറെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ക്രിസ്റ്റല്‍ മെഹ്ദിപട്ടണത്തെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് തടഞ്ഞത്. അവിടെ നിന്ന് ലങ്കര്‍ ഹൈസ് പോലിസ്, അദ്ദേഹത്തെ ബൊലറാം പോലിസ് സ്‌റ്റേഷനിലേക്കെത്തിച്ചു.

അനുമതിയില്ലാതെ പ്രതിഷേധം നടത്താനൊരുങ്ങിയതിനാലാണ് 151 പ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും പെട്ടെന്നു തന്നെ വിട്ടയക്കുമെന്നും ഹൈദരാബാദ് പോലിസ് കമ്മിഷണര്‍ അന്‍ജനി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

151 ാം വകുപ്പനുസരിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയോ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ തുനിയുകയോ ചെയ്യുന്നവരെ പോലിസിന് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യാം.

ജനുവരി 16 നാണ് ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലിലെ 10 ദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയത്.

Next Story

RELATED STORIES

Share it