- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസ്ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനൊരുങ്ങി ആലപ്പുഴ
പ്രചാരണ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ വിവിധയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ശ്രമം നടത്തുന്നുണ്ടെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു.

ആലപ്പുഴ: ഫെബ്രുവരി 1,2,3 തിയ്യതികളില്‍ നടക്കുന്ന കാംപസ് ഫ്രണ്ട് സംസ്ഥാനസമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ സജീവമാകുന്നു. സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ സാമൂഹിക സേവനങ്ങളടക്കമുള്ള വലിയ പ്രചാരണങ്ങളാണ് സമ്മേളന ജില്ലയായ ആലപ്പുഴയിലും മറ്റു ജില്ലകളിലും നടന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയിലും പരിസരങ്ങളിലുമായി ഫഌ്‌സുകളും തോരണങ്ങളും പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞുകവിഞ്ഞു. സംസ്ഥാനത്തെ കാംപസുകള്‍ കേന്ദ്രീകരിച്ച് കൈയെഴുത്ത് പോസ്റ്റര്‍ പ്രചാരണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.
കഴിഞ്ഞ 12ാം തിയ്യതി സ്വാഗതസംഘം ഓഫിസ് ആലപ്പുഴയില്‍ തുറന്നതോടെ പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമായി. വിവിധ ജില്ലകളില്‍ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വ്യത്യസ്തമായ പരിപാടികളാണ് നടക്കുന്നത്. തിരുവനന്തപുരത്ത് ആശുപത്രികളില്‍ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. കണ്ണൂരില്‍ ട്വിങ്കിള്‍ കാംപസ് സ്റ്റാര്‍ എന്ന പേരില്‍ പെണ്‍കുട്ടികളുടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് മീറ്റുകളും വിവിധ ജില്ലകളില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയില്‍ രക്തദാന ക്യാംപുകളും സംഘടിപ്പിച്ചു.
അതേസമയം, സമ്മേളനത്തിന്റെ ഒന്നാംദിനം നടക്കുന്ന കാല്‍പ്പാടുകള്‍ തേടി എന്ന പൂര്‍വ നേതൃ സംഗമത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. വിവിധ ഭാഗങ്ങളിലുള്ള പൂര്‍വ നേതൃത്വങ്ങളെ ക്ഷണിച്ച് സംഗമമാണ് ഒന്നാംദിനം ആലപ്പുഴയില്‍ നടക്കുന്നത്.
അതിനിടെ, പ്രചാരണ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ വിവിധയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ശ്രമം നടത്തുന്നുണ്ടെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു. ആലപ്പുഴ സക്കരിയ ബസാറില്‍ സ്ഥാപിച്ച പോസ്റ്റര്‍ നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കാറിലെത്തിയ സംഘം ഫഌക്‌സ് നശിപ്പിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. വിവിധ കാംപസുകള്‍ക്ക് മുന്നിലെ ഫഌ്‌സുകളും നശിപ്പിക്കപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















