Latest News

പോലിസിനെ കളിപ്പാവയാക്കി കേന്ദ്രം ജനാധിപത്യത്തെ അപഹസിക്കുന്നു: എഎം ആരിഫ് എംപി

പോലിസിനെ കളിപ്പാവയാക്കി കേന്ദ്രം ജനാധിപത്യത്തെ അപഹസിക്കുന്നു: എഎം ആരിഫ് എംപി
X

ന്യൂഡല്‍ഹി: രാജ്യത്തെ ബഹുസ്വരതയെ ബാധിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ശബ്ദമുയര്‍ത്തിയ സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും, ബുദ്ധിജീവികളെയും പോലിസിനെ ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യത്തെ അപഹസിക്കലാണെന്ന് എഎം ആരിഫ് എംപി ലോകസഭയില്‍ പറഞ്ഞു. ധനമന്ത്രാലയത്തിന്റെ അധികധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് ചര്‍ച്ചയില്‍ പങ്കെടുത്ത ആരിഫ്, ഭരണത്തിന്റെ എല്ലാതുറകളിലും തികഞ്ഞ പരാജയമായി മാറിയ മോദി സര്‍ക്കാറിന്റെ വീഴ്ചകള്‍ ഓരോന്നായി എണ്ണി പറഞ്ഞു.

രാജ്യത്തെ കാര്‍ഷിക, വ്യാവസായിക, തൊഴില്‍, വ്യോമയാന, ഘനന മേഖലകളെ അദാനിമാര്‍ക്കും അംബാനിമാര്‍ക്കുമായി മലര്‍ക്കെ തുറന്നിടുന്ന സര്‍ക്കാര്‍, ഭൂമിയും ആകാശവും കടലും അടക്കം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. നോട്ടു നിരോധനവും ജിഎസ്ടിയും ലോക്ഡൗണും തത്വദീക്ഷയില്ലാതെ നടപ്പിലാക്കിയ ഗവണ്‍മെന്റിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നും അല്ലാതെ, ധനമന്ത്രി പറഞ്ഞതുപോലെ 'ദൈവത്തിന്റെ പ്രവര്‍ത്തി' അല്ലെന്നും എംപി പരിഹസിച്ചു.

രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സ്വാതന്ത്ര സമരത്തോട് ഉപമിച്ച പ്രസ്താവനയിലൂടെ മതേതര ഇന്ത്യകണ്ട ഏറ്റവും ഹീനമായ പ്രവര്‍ത്തിയെ മഹത്വവത്ക്കരിച്ച പ്രധാനമന്ത്രിയുടെ നടപടി ഒരു മതരാഷട്ര സൃഷ്ടിക്കുള്ള സര്‍ക്കാരിന്റെ ലക്ഷ്യമാണ് വെളിപ്പെടുത്തുന്നതെന്നും ആരിഫ് കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it