ഓക്‌സിജന്‍ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ദ്രവ ഓക്‌സിജന്‍ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കൈമാറി. ഉത്തരവ് അടിയന്തരമായി പ്രാബല്യത്തില്‍ വന്നു. ഓക്‌സിജന്‍ കമ്പനികളോട് ഉദ്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുവേണ്ടി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
ഇപ്പോള്‍ സംഭരിച്ചിട്ടുളള ഓക്‌സിജനും മെഡിക്കലേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ലയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊവിഡ് രണ്ടാം വ്യാപനത്തിനുശേഷം രാജ്യത്ത് വലിയ തോതില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ റെയില്‍വേ പ്രത്യേക ട്രയിനുകള്‍ ഓടിക്കുന്നുണ്ട്. ഓക്‌സിജന്‍ കൊണ്ടുവരുന്നതിനുളള ക്രയോജനിക് ടാങ്കുകള്‍ യുഎഇയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി നിരവധി പേരാണ് രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്.
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTകനേഡിയന് നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT