Latest News

പോലിസ് സ്‌റ്റേഷനുകളില്‍ സിസിടിവിക്ക് ഓട്ടോമാറ്റിക് കണ്ട്രോള്‍ റൂമുകള്‍ വേണം: സുപ്രിംകോടതി

പോലിസ് സ്‌റ്റേഷനുകളില്‍ സിസിടിവിക്ക് ഓട്ടോമാറ്റിക് കണ്ട്രോള്‍ റൂമുകള്‍ വേണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്തെ പോലിസ് സ്‌റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകള്‍ അഭികാമ്യമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പോലിസുകാരുടെ സാന്നിധ്യമില്ലാത്ത പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നും കോടതി അറിയിച്ചു.

പലപ്പോഴും സര്‍ക്കാര്‍ സിസിടിവികള്‍ സ്ഥാപിച്ചെന്ന് സത്യവാങ്ങ്മൂലങ്ങള്‍ നല്‍കുന്നുവെങ്കിലും, ഉദ്യോഗസ്ഥര്‍ പിന്നീട് അത് ഓഫ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടന്‍ തിരിച്ചറിയാനുള്ള സാങ്കേതിക സംവിധാനം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പോലിസ് സ്‌റ്റേഷനുകളില്‍ സ്വതന്ത്ര ഏജന്‍സികള്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കുന്നതും പരിഗണനയില്‍ ആണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള കേസില്‍ സ്വമേധയാ നടപടികള്‍ സ്വീകരിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശങ്ങള്‍.

Next Story

RELATED STORIES

Share it