Latest News

പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരവുമായി സിബിഎസ്ഇ

പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരവുമായി സിബിഎസ്ഇ
X
ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ സി.ബി.എസ്.ഇയുടെ അനുമതി. കൊവിഡ് 19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സി.ബി.എസ്.ഇ തീരുമാനം.


പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌കൂളില്‍ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച് 25നകം സമര്‍പ്പിക്കണം. ഏത് സ്‌കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം. വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച് 31നകം സി.ബി.എസ്.ഇ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കും. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്ന് ഷിഫ്റ്റുകളായിട്ടാണ് ഈ വര്‍ഷം നടത്തുക.




Next Story

RELATED STORIES

Share it