Latest News

രാജീവ് വധക്കേസില്‍ 3 രാജ്യങ്ങളില്‍ നിന്നുളള മറുപടി കിട്ടാനുണ്ടെന്ന് സിബിഐ

രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

രാജീവ് വധക്കേസില്‍ 3 രാജ്യങ്ങളില്‍ നിന്നുളള മറുപടി കിട്ടാനുണ്ടെന്ന് സിബിഐ
X

ന്യൂഡല്‍ഹി: രാജീവ് വധക്കേസില്‍ ഇനിയും മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മറുപടി ലഭിക്കാനുണ്ടെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചു. രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജെയ്ന്‍ കമ്മിഷന്‍ മുന്നോട്ടു മിക്കവാറും എല്ലാ ഘടകങ്ങളും പരിശോധിച്ചു കഴിഞ്ഞു. എങ്കിലും കേസ് അവസാനിപ്പിക്കുന്നതിന് 3 രാജ്യങ്ങളില്‍ നിന്നുള്ള റിപോര്‍ട്ട് ആവശ്യമാണെന്ന് സിബിഐ, കോടതിയില്‍ വ്യക്തമാക്കി. മൊത്തം 24 രാജ്യങ്ങളിലേക്കായി 25 കത്തുകളാണ് രേഖകള്‍ ആവശ്യപ്പെട്ട് അയച്ചിരുന്നത്. അതില്‍ 3 രാജ്യങ്ങളാണ് വിവരങ്ങള്‍ ഇതുവരെയും നല്‍കാത്തത്.

രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ കോടതി സിബിഐ അഭിഭാഷകനോട് നിര്‍ദേശിച്ചു. കേസിന്റെ തല്‍സ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ശ്രീപെരുംപുതൂരില്‍ വച്ച് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.

ജസ്റ്റ്‌സ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് പേരറിവാളന്റെ ഹരജി പരിശോധിക്കുന്നത്. അടുത്ത ഹിയറിങ് രണ്ടാഴ്ചയ്ക്കു ശേഷം.




Next Story

RELATED STORIES

Share it