Latest News

കാസയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ച കേസ്; കെവിന്‍ പീറ്ററിനും ആന്റണി ജെന്‍സനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

കാസയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ച കേസ്; കെവിന്‍ പീറ്ററിനും ആന്റണി ജെന്‍സനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: കാസയുടെ അക്കൗണ്ടില്‍ നിന്നും വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചെന്ന കേസില്‍ പ്രസിഡന്റ് കെവിനും ജോയിന്റ് സെക്രട്ടറി ആന്റണി ജെന്‍സനുമെതിരേ കുറ്റപത്രം. കാസ സെക്രട്ടറി ജോമര്‍ കെ ജോസ് നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. വ്യാജരേഖ നിര്‍മിക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

എറണാകുളം അഡീണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാസ സെക്രട്ടറി ജോമര്‍ കെ.ജോസിന്റെ വ്യാജ ഒപ്പിട്ടാണ് കെവിനും ആന്റണിയും ചേര്‍ന്ന് ഒന്നര ലക്ഷം രൂപ പിന്‍വലിച്ചതെന്നാണ് കേസ്. 2021 ജനുവരി ഒമ്പത് മുതല്‍ ജൂണ്‍ 22 വരെയുള്ള പത്ത് ചെക്കുകളില്‍ 1,52,500 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it