Latest News

നിതീഷ് കുമാറിനെതിരേ വീണ്ടും കേസ്

നിതീഷ് കുമാറിനെതിരേ വീണ്ടും കേസ്
X

പറ്റ്‌ന: മുസ്‌ലിം ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ വീണ്ടും കേസ്. ബിഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെയാണ് മുസ്ലിം സമുദായ അംഗമായ ഡോക്ടറുടെ നിഖാബ്, നിതീഷ് കുമാര്‍ പിടിച്ചുവലിച്ച് താഴ്ത്തിയത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോക്ടറായ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പശ്ചിമ ബംഗാള്‍ സ്വദേശി എസ് കെ സഹ്ജാദയാണ് നിതീഷ് കുമാറിനെതിരേ കൊല്‍ക്കത്തയിലെ ഇക്ബാല്‍പൂര്‍ സ്റ്റേഷനില്‍ കേസ് ഫയല്‍ ചെ്തത്. മതവികാരം വ്രണപ്പെടുത്താനും അശാന്തി സൃഷ്ടിക്കാനുമാണ് ഇയാളുടെ ലക്ഷ്യമെന്നും പറഞ്ഞു. ഈ വിഷയത്തില്‍ പരാതിക്കാരിയുമായി ബന്ധപ്പെടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പോലിസ് അറിയിച്ചു.

അതേസമയം, നീതീഷ് കുമാര്‍ ഹിജാബ് വലിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. പ്രതിപക്ഷം മുഖ്യമന്ത്രി നീതീഷ് കുമാര്‍ ഇരയോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it