Latest News

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു
X

കെയ്‌റോ: ലോകത്തിലെ ഏറ്റവും നിര്‍ണായക സമുദ്രപാതയായ സൂയസ് കനാലില്‍ വീണ്ടും ചരക്കുകപ്പല്‍ കുടുങ്ങി. യുക്രെയ്‌നില്‍ നിന്ന് 65,000 ടണ്‍ ചോളവുമായി ചൈനയിലേക്ക് പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്റെ എംവി ഗ്ലോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കനാലില്‍ കുടുങ്ങിയത്. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയും കപ്പല്‍ യാത്ര തുടരുകയും ചെയ്തു. ഇസ്മായിലിയ പ്രവിശ്യയിലെ ക്വാന്തറ നഗരത്തിന് സമീപം കനാലിന്റെ 38 കിലോമീറ്റര്‍ അകലെയായിരുന്നു കപ്പല്‍ കുടുങ്ങിയത്.

പുലര്‍ച്ച അഞ്ചോടെയായിരുന്നു കപ്പല്‍ കനാലില്‍ കുടുങ്ങിയത്. ടഗ്ഗ് കപ്പലുകളുടെ സഹായത്തോടെ ചരക്കുകപ്പലിന്റെ വലിച്ചുനീക്കിയ ശേഷമാണ് സാങ്കേതിക തകരാര്‍ പരിഹരിച്ചത്. കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചതായി സൂയസ് കനാല്‍ അതോറിറ്റി മേധാവി മേധാവി ഒസാമ റബി പറഞ്ഞു. ടഗ്ഗ് കപ്പലുകള്‍ ചരക്കുകപ്പല്‍ വലിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങള്‍ കനാല്‍ അധികൃതര്‍ പുറത്തുവിട്ടു. 2021ല്‍ എവര്‍ ഗിവണ്‍ എന്ന ഭീമന്‍ കപ്പല്‍ കുടുങ്ങുകയും ആറുദിവസം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it