Latest News

പത്തനംതിട്ടയില്‍ വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ഡുകള്‍ നല്‍കിത്തുടങ്ങി

പത്തനംതിട്ടയില്‍ വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ഡുകള്‍ നല്‍കിത്തുടങ്ങി
X

പത്തനംതിട്ട: സര്‍വീസില്‍ നിന്നും വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്ന ചിരകാലമായ ആവശ്യത്തിന് അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ 2013 ലെ ഇതുസംബന്ധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇപ്പോള്‍ ദീര്‍ഘകാല ആവശ്യം ഫലപ്രാപ്തിയില്‍ എത്തിയത്.

കാര്‍ഡുവിതരണം ജില്ലാ പോലിസ് മേധാവി ആര്‍. നിശാന്തിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് മേധാവിയുടെ ചേമ്പറിനോട് ചേര്‍ന്ന് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലഘുവായ ചടങ്ങിലാണ് റിട്ടയര്‍ ചെയ്ത നൂറ്റമ്പതോളം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ഡുകള്‍ നല്‍കിയത്.

പോലിസ് സേനയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരുടെ പോലിസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ഏതുസമയവും ജില്ലാ പോലിസ് ഓഫിസുമായി ബന്ധപ്പെടാനും ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജില്ലാ പോലിസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളിലും പോലിസ് ഓഫിസുകളിലും അത്യാവശ്യഘട്ടങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപകരിക്കും.

Next Story

RELATED STORIES

Share it