Latest News

കാര്‍ പായിച്ചു കയറ്റിയെന്ന് ആരോപണം: ഫലസ്തീനികളെ ഇസ്രയേല്‍ വെടിവച്ചു കൊന്നു

കാര്‍ പായിച്ചു കയറ്റിയെന്ന് ആരോപണം:   ഫലസ്തീനികളെ ഇസ്രയേല്‍   വെടിവച്ചു കൊന്നു
X

റാമല്ല: കാര്‍ സൈന്യത്തിനു നേരെ പായിച്ചുകയറ്റിയെന്നാരോപിച്ച് രണ്ടു ഫലസ്തീനികളെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ റാമല്ലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയാണ് സംഭവം. സൈന്യത്തിന്റെ വെടിയേറ്റ് മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങള്‍ക്കു നേരെ കൊല്ലപ്പെട്ടവര്‍ കാര്‍ പായിച്ചുകയറ്റിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആരോപണം. ഇതില്‍ സൈനികനും പോലിസുകാരനും പരുക്കുപറ്റിയെന്നും പറയുന്നു. 1967 അറബ്-ഇസ്രയേല്‍ യുദ്ധാനന്തരം ഇസ്രയേല്‍ കയ്യടക്കിയ പ്രദേശമാണ് വെസ്റ്റ് ബാങ്ക്.

Next Story

RELATED STORIES

Share it