Latest News

കര്‍ഷക സമരക്കാരെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഫാഷിസത്തിന്റെ രൗദ്രഭാവം പുറത്തെടുക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കര്‍ഷക സമരക്കാരെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഫാഷിസത്തിന്റെ രൗദ്രഭാവം പുറത്തെടുക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: ഉത്തര്‍ പ്രദേശിലെ ലഖീംപൂരില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ വാഹനമോടിച്ചു കയറ്റി ആളുകളെ നിഷ്ടൂരമായി കൊലപ്പെടുത്തിയ സംഭവം ഫാഷിസം അതിന്റെ രൗദ്രഭാവത്തില്‍ നടമാടുന്നതിന്റെ തെളിവാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സൈദലവി ചുള്ളിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.


രാജ്യത്തിന്റെ സാമ്പത്തിക മേഖല മുഴുവന്‍ തകര്‍ത്ത ഭരണകൂടം കാര്‍ഷിക മേഖലയും കോര്‍പ്പറേറ്റുകളുടെ അധീനതയിലാക്കുന്നതോടെ രാജ്യത്തെ സാധാരണ ജനങ്ങളാണ് കടുത്ത ദാരിദ്ര്യത്തിലും ദുരിതത്തിലുമാവുക. നൂറുകണക്കായ കര്‍ഷകര്‍ ഇതിനകം സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. എന്നാല്‍ മണ്ണില്‍ അധ്വാനിക്കുന്നവന്റെ കഷ്ടപ്പാടറിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും സമരക്കാര്‍ക്കു നേരെ മനുഷ്യത്വരഹിതമായ നടപടിയാണ് തുടര്‍ന്ന് പോരുന്നത്. ഉത്തര്‍പ്രദേശില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ അകമ്പടി വാഹനങ്ങളും മന്ത്രിപുത്രന്റെ വാഹനവുമാണ് ലഖീംപൂരില്‍ പ്രതിഷേധക്കാരെ വധിക്കാനായി ഉപയോഗിച്ചത്.


സംഭവത്തിന്റെ നിജസ്ഥിതി പുറത്തറിയുന്നതു പോലും ഭയപ്പെടുന്ന സംഘപരിവാര ഭരണകൂടം പ്രതിപക്ഷ നേതാക്കളെയും മറ്റും ലഖീംപൂരിലേക്ക് പോകാന്‍ അനുവദിക്കാതെ അറസ്റ്റു ചെയ്തത് ഫാഷിസ്റ്റ് ഭരണം അതിന്റെ ഉത്തുംഗതയില്‍ എത്തി നില്‍ക്കുന്നതിന്റെ തെളിവാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it