Latest News

ഭൂരിപക്ഷമുള്ളതുകൊണ്ട് ഒരു നിയമവും അടിച്ചേല്‍പ്പിക്കാനാവില്ല; പൗരത്വ ഭേദഗതി നിയമം പരിഷ്‌കരിക്കണമെന്ന് നേതാജിയുടെ കൊച്ചുമകന്‍

ഒരിക്കല്‍ ഒരു ബില്ല് നിയമമായാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും അത് അംഗീകരിക്കണം. അത് നിയമം, പക്ഷേ, ഒരു ജനാധിപത്യ രാജ്യത്ത് ഒരു നിയമവും അടിച്ചേല്പ്പിക്കാന്‍ കഴിയില്ല

ഭൂരിപക്ഷമുള്ളതുകൊണ്ട് ഒരു നിയമവും അടിച്ചേല്‍പ്പിക്കാനാവില്ല; പൗരത്വ ഭേദഗതി നിയമം പരിഷ്‌കരിക്കണമെന്ന് നേതാജിയുടെ കൊച്ചുമകന്‍
X

കൊല്‍ക്കത്ത: ഭൂരിപക്ഷമുള്ളതുകൊണ്ടു മാത്രം ഒരു നിയമവും പൗരന്മാര്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ കൊച്ചുമകനും ബിജെപി ബംഗാള്‍ വൈസ്പ്രസിഡന്റുമായ ചന്ദ്ര കുമാര്‍ ബോസ്. കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അവര്‍ തെറ്റാണെന്നും നാം ശരിയാണെന്നും വിശദീകരിക്കുകയാണ് നമ്മുടെ കടമ. ആരെയും അധിക്ഷേപിക്കാന്‍ അവകാശമില്ല. നമുക്ക് മതിയായ ഭൂരിപക്ഷമുള്ളതുകൊണ്ട് രാഷ്ട്രീയഭീകരത നടപ്പാക്കാന്‍ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണവശങ്ങളെ ജനങ്ങളോട് വിശദമാക്കാന്‍ നമുക്ക് കഴിയണം'- ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.

ഒരിക്കല്‍ ഒരു ബില്ല് നിയമമായാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും അത് അംഗീകരിക്കണം. അത് നിയമം, പക്ഷേ, ഒരു ജനാധിപത്യ രാജ്യത്ത് ഒരു നിയമവും അടിച്ചേല്പ്പിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

താന്‍ ചില പരിഷ്‌കാരങ്ങള്‍ നിയമത്തില്‍ നിര്‍ദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് നടന്നിരുന്നുവെങ്കില്‍ പ്രതിപക്ഷവാദഗതികളെ അത് അപ്പാടെ തകര്‍ക്കുമായിരുന്നു. ഏതെങ്കിലും മതത്തെ എടുത്ത് പറയാതെ മതപീഡനത്തിനു വിധേയരാവുന്നവരെന്ന് പറയുകയാണ് വേണ്ടിരുന്നത്. നമ്മുടെ സമീപനം വ്യത്യസ്തമാവണമായിരുന്നു-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it