Latest News

വ്യാപാര പങ്കാളിത്തത്തിനൊരുങ്ങി കാനഡയും ചൈനയും; നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം, ചൈന സന്ദര്‍ശിച്ച് മാര്‍ക്ക് കാര്‍ണി

വ്യാപാര പങ്കാളിത്തത്തിനൊരുങ്ങി കാനഡയും ചൈനയും; നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം, ചൈന സന്ദര്‍ശിച്ച് മാര്‍ക്ക് കാര്‍ണി
X

ബീജിങ്: പുതിയ വ്യാപാര പങ്കാളിത്തത്തിനൊരുങ്ങി കാനഡയും ചൈനയും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്, നടത്തി. ബിജിങില്‍വച്ചായിരുന്നു കൂടിക്കാഴ്ച. വ്യാപാരബന്ധങ്ങളിലെ താരിഫുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം എന്നാണ് സൂചനകള്‍.

കനേഡിയന്‍ കനോല സീഡിന് ചൈനയില്‍ താരിഫ് കുറക്കണമെന്നും ഇതിന്റെ ഭാഗമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് തുറന്നുകൊടുക്കണമെന്നും ചര്‍ച്ചയില്‍ ധാരണയായി.

ചൈനയും കാനഡയും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ഷിജിന്‍ പിങ് പരഞ്ഞു. കൂടിക്കാഴ്ചയെ ചരിത്രമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. വര്‍ഷങ്ങളായി വ്യാപാര ബന്ധങ്ങളില്‍ നിന്ന് ബിജിങും ഒട്ടാവയുംഅകന്നു നില്‍ക്കുന്നതിനിടെയാണ് കാര്‍ണി ചൈന സന്ദര്‍ശിക്കുന്നത്.

Next Story

RELATED STORIES

Share it