Latest News

സാബിയ സൈഫി: കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

സാബിയ സൈഫി: കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
X

തിരുവനന്തപുരം: 'മൗനികളായി ഇരിക്കാന്‍ ഞങ്ങള്‍ക്കാവില്ല, സാബിയ സൈഫിക്ക് വേണ്ടി തെരുവുകള്‍ ശബ്ദിക്കുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തി കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഹിബാ സകീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹ്‌സിന മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സാബിയ സൈഫിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പോലിസും ഭരണകൂടവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സാബിയ സൈഫിക്ക് നീതി ലഭിക്കുന്നത് വരെ തെരുവുകള്‍ നിശബ്ദമാവില്ലെന്നും സമരക്കാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it