Latest News

ജാമ്യം ലഭിച്ച കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിനെ യുപിയിലേക്കു കൊണ്ടുപോയി

ജാമ്യം ലഭിച്ച കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിനെ യുപിയിലേക്കു കൊണ്ടുപോയി
X

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ യുപി പോലിസ് ഉത്തര്‍പ്രദേശിലേക്കു കൊണ്ടുപോയി. യുപിയിലെ മഥുര സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടിയാണ് എസ്ടിഎഫ് കാക്കനാട് ജില്ലാ ജയിലിലെത്തി കൊണ്ടുപോയത്. ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസിലേക്കുള്ള വഴിമധ്യേ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്‌തെന്ന് ആരോപിച്ച് റഊഫ് ശരീഫിനെതിരേയും കേസ് ചുമത്തിയിരുന്നു. ഇതില്‍ യുപി പോലിസ് നേരത്തേ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുപി പോലിസ് നടപടി.

ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോയവര്‍ക്ക് 5000 രൂപ ധനസഹായം നല്‍കിയെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റഊഫ് ശരീഫിനു ജാമ്യം നല്‍കിയിരുന്നു. കേസ് ലക്‌നൗവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ തള്ളിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, യുപി പോലിസ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Campus Front leader Rauf Sharif, who was released on bail, was taken to UP

Next Story

RELATED STORIES

Share it