പേരിനൊപ്പം ഐഎഎസ് വെച്ച് പ്രചാരണം; ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നോട്ടീസ്
സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിന്‍ പേരിനൊപ്പം ഐഎഎസ് എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.
BY SRF23 March 2021 4:40 PM GMT

X
SRF23 March 2021 4:40 PM GMT
പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിന്‍ പേരിനൊപ്പം ഐഎഎസ് എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററില്‍ നിന്നും ഉടന്‍ തന്നെ ഐഎഎസ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിന്‍ നല്‍കിയ വിശദീകരണം. സരിന്റെ വിശദീകരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMT